റിയാദ്: സന്ദർശക വിസയിൽ എത്തുന്നവർക്ക് പ്രസവ ചെലവും അടിയന്തര ഘട്ടങ്ങളിൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്. പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. സന്ദർശന ആവശ്യത്തിനായി സൗദിയിലേക്കു വരുന്നവർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇൻജാസ് പ്ലാറ്റ്‌ഫോം സന്ദർശിച്ച് വിസിറ്റ് വിസ നൽകുന്നതിന് ഇൻഷുറൻസ് നേടാൻ കഴിയും.
വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞതിനു ശേഷം പുതുക്കുമ്പോൾ പുതിയ ഇൻഷുറൻസ് എടുക്കാൻ സന്ദർശക വിസക്കാർ ബാധ്യസ്ഥരാണ്. ഗർഭധാരണം, എമർജൻസി പ്രസവം തുടങ്ങിയവക്ക് പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ വരെയുള്ള പരിരക്ഷ ലഭിക്കും.
Post Your Comments