Latest NewsKeralaNews

മുഖ്യമന്ത്രി കേരള പൊതു സമൂഹത്തിന് മുന്നില്‍ പൂര്‍ണനഗ്നനായി ഇളിഭ്യനായി നില്‍ക്കുകയാണ്: പ്രഫുല്‍ കൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി കേരള പൊതു സമൂഹത്തിന് മുന്നില്‍ പൂര്‍ണനഗ്നനായി ഇളിഭ്യനായി നില്‍ക്കുകയാണെന്ന് വിമർശിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും, മുഖ്യന്റെ വിരട്ടല്‍ സ്വന്തം വീട്ടുകാരോടും പാര്‍ട്ടിക്കാരോടും മതിയെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.

Also Read:രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളും ഇസ്‍ലാമോഫോബിയയും വ്യാപിക്കുന്നു, പ്രധാനമന്ത്രി മൗനം വെടിയണം: ശശി തരൂർ

‘കറുപ്പ് നിറം മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ഉള്ളില്‍ കള്ളമുള്ളത് കൊണ്ട് തന്നെയാണ്. മുഖ്യമന്ത്രി കേരള പൊതു സമൂഹത്തിന് മുന്നില്‍ പൂര്‍ണനഗ്നനായി ഇളിഭ്യനായി നില്‍ക്കുകയാണ്. സരിത്തിനെ വിജിലന്‍സിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതും കെ.ടി ജലീലിന്റെ പരാതിയും, അജിത്കുമാറിനെതിരെ സ്വീകരിച്ച നടപടിയും, സ്വപ്നയുടെ അഭിഭാഷകനെതിരായ കേസും എല്ലാം കൂട്ടി വായിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ടെന്ന് തന്നെയാണ് മനസ്സിലാകുന്നത്’, അദ്ദേഹം വിമർശിച്ചു.

‘ജനാധിപത്യ സമരങ്ങളെ പൊലീസിനെക്കൊണ്ട് ക്രൂരമായി നേരിടുകയാണ്. നൂറുക്കണക്കിന് പൊലീസുകാരില്ലാതെ പുറത്തിറങ്ങാന്‍ ഭയക്കുന്ന കേരള മുഖ്യന്‍ കേരളത്തിനപമാനമാണ്. മുഖ്യമന്ത്രിയുടെ രാജി വരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ യുവമോര്‍ച്ച സംഘടിപ്പിക്കും’, പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button