കൊച്ചി: സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്ന് ആരോപണം. പരാതി നല്‍കിയ അഭിഭാഷകന്‍ അനൂപ് വി.ആര്‍ ആണ് ആരോപണവുമായി രംഗത്ത് എത്തിയത്.
‘സെന്‍സിറ്റീവ് ആയ വിഷയത്തില്‍ സര്‍ക്കാരിന് ഇപ്പോഴാണ് കേസ് എടുക്കാന്‍ തോന്നിയത്. സ്വപ്നയുടെ കേസ് വെച്ച് വിലപേശലിന് സാധ്യതയുണ്ടോ എന്ന് ഞാന്‍ ഭയക്കുന്നുണ്ടെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേസെടുത്ത നിരവധി സംഭവങ്ങള്‍ ഉണ്ട്. ഇതിലും സൂക്ഷ്മമായ പരാമര്‍ശങ്ങളില്‍ കേസെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ആര്‍എസ്എസിന് മാത്രം പ്രത്യേക ആനുകൂല്യം സര്‍ക്കാര്‍ നല്‍കുന്നത് എന്ന പൊതുവായ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘തിരുവനന്തപുരത്ത് ഹിന്ദുമഹാസഭയിലെ സമ്മേളനത്തില്‍ പ്രവാചകനെ അധിക്ഷേപിച്ചതിന്റെ പേരില്‍ മതനിന്ദ കേസ് വരുന്നുണ്ട്. നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ സംഘപരിവാര്‍ പോലും കേസ് എടുത്തിട്ടുണ്ട്. എന്നാല്‍, എവിഡന്റായിട്ടുള്ള പരാമര്‍ശം വന്നിട്ട് പോലും ഇവിടെ കേസ് എടുക്കാത്തത് അത്ഭുതകരമാണ്’ , അനൂപ് പറഞ്ഞു.
Post Your Comments