KeralaLatest NewsIndiaNews

‘രാജ്യത്ത് കടുത്ത ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നു, വിരട്ടാൻ നോക്കണ്ട’: ബി.ജെപിയേയും കോൺഗ്രസിനേയും വിമർശിച്ച് പിണറായി

'നാട്ടിൽ ഒരു വർഗീയ പ്രശ്നം വന്നാൽ അപ്പോൾ ചാടി വീണ് പരിഹസിക്കാൻ ഇടതുപക്ഷം ഉണ്ട്': വർഗീയതയുടെ കാർഡ് പുറത്തിറക്കി മുഖ്യമന്ത്രി

കോട്ടയം: ഏത് നാട്ടിലായാലും ഒരു വർഗീയ പ്രശ്നം ഉണ്ടായാൽ അവിടെ പ്രശ്ന പരിഹാരത്തിന് ഇടതുപക്ഷം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികാരമാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. തന്നെ വിരട്ടാൻ നോക്കേണ്ടെന്നും, എന്തും വിളിച്ച് പറയുന്നവർ ഏത് കൊലകൊമ്പനായാലും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. മതവിശ്വാസികളെയും മതത്തിൽ വിശ്വസിക്കാത്തവരെയും നമ്മൾ ഒരുപോലെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമ്മേളന ഉദ്ഘാടനത്തിനായി കോട്ടയത്തെത്തിയതായിരുന്നു അദ്ദേഹം.

Also Read:വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസ്

‘ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത, ആ വർഗീയ ശക്തികളെ തങ്ങളോടൊപ്പം നിൽക്കണം എന്ന രീതിയിൽ അവർ കാര്യങ്ങൾ നീക്കി. ഭൂരിപക്ഷ വർഗീയതുടെ വക്താവ് ആയി നിന്നയാൾക്ക് പരസ്യമായി അത് പറയേണ്ടി വരുന്നു. ഇപ്പോഴും എന്തെങ്കിലും കോൺഗ്രസ് പടിക്കുന്നുണ്ടോ? ഈ കേരളത്തിൽ വർഗീയ ശക്തികളെ എല്ലാം ഒന്നിച്ച് കൂട്ടാൻ, മതനിരപേക്ഷതയുടെ പക്ഷമാണെന്ന് ഒരു കൂട്ടർ അവകാശപ്പെടാൻ തയ്യാറായാൽ ആരെ പ്രോത്സാഹിപ്പിക്കാൻ ആണ് അത്? അവർ പ്രോത്സാഹിപ്പിക്കുന്നത് വർഗീയതയെ ആണ്. മതനിരപേക്ഷതയാണെന്ന് അവകാശപ്പെടുന്നവർക്ക് രാജ്യത്ത് നടക്കുന്നതിന്റെ അപകടം മനസിലാകാത്തത് ഇവിടെ നിറഞ്ഞ് നിൽക്കുന്ന ഇടതുപക്ഷമുള്ളത് കൊണ്ടാണ്. എന്ത് വർഗീയ പ്രശ്നമുണ്ടെങ്കിലും, മുന്നിൽ ഇടതുപക്ഷമുണ്ടാകും’, മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ കടുത്ത ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ ആരോപിച്ചു. ഇന്ത്യയിലെ ആഗോളവത്കരണ നയമാണ് അതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാർ അടിച്ചമർത്തപ്പെടുന്നു, സമ്പന്നർ കൂടുതൽ സമ്പന്നർ ആകുന്നു എന്നതാണ് ഇപ്പോൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഈ നയം ഇപ്പോൾ തീവ്രമായി നടപ്പാക്കുന്നത് ബി.ജെ.പി സർക്കാർ ആണെന്ന് അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button