KeralaLatest News

വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസ്

പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു . ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ക്യാമറയും പരാതിക്കൊപ്പം നൽകി. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജഹാൻ.

ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button