Latest NewsKeralaNews

തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം: പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് എ.എ.റഹിം

അതിർത്തിയിൽ ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന തോക്കുകളാണ് അന്ന് ഉപയോഗിച്ചിരുന്നതെന്നും റഹിം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ ഒരുക്കിയ സംഭവത്തിനു നേരെ വിമർശനം ഉയരുകയാണ്. കോട്ടയത്ത് കടകൾ അടച്ചും ജനങ്ങളെ നിയന്ത്രിച്ചും നടത്തിയ സുരക്ഷാ ക്രമീകരണത്തെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷത്തെ വിമർശിച്ച് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനും രാജ്യസഭാംഗവുമായ എ.എ.റഹിം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റഹിമിന്റെ വിമർശനം.

‘തോക്കേന്തിയ കമാൻഡോ പടയുമായി ഒരു മുഖ്യൻ നാടു ഭരിച്ച കാലം’ എന്നാണ് സമൂഹമാധ്യമത്തിൽ ‍പോസ്റ്റ് ചെയ്ത കുറിപ്പിൽ റഹിമിന്റെ പരിഹാസം. അതിർത്തിയിൽ ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന തോക്കുകളാണ് അന്ന് ഉപയോഗിച്ചിരുന്നതെന്നും റഹിം കുറിച്ചു.

read also: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആളെന്തിനാണ് ഭയന്ന് ഇത്രയും പോലീസുകാരെ നിരത്തി പ്രസംഗിക്കാൻ പോകുന്നത്? മുരളീധരൻ

റഹിമിന്റെ പോസ്റ്റ് ഇങ്ങനെ:

എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോൾ, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നം. മറവിരോഗം ബാധിച്ചവർക്കായി ഒരു പഴയ വാർത്ത. തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം. അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകൾ!!

shortlink

Related Articles

Post Your Comments

Related Articles


Back to top button