നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി കൂട്ടാനും വെണ്ണ കഴിക്കുന്നത് ഗുണം ചെയ്യും. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെണ്ണ. വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ, പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാൻ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്.
ആർത്തവ സമയത്തെ വയറ് വേദന അകറ്റാൻ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ, ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാൽ നൽകുന്ന അമ്മമാർ നിർബന്ധമായും ദിവസവും അൽപ്പം വെണ്ണം കഴിക്കുക. പാൽ വർദ്ധിക്കാനും കൂടുതൽ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും.
മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അൽപ്പം വെണ്ണ പാദത്തിന് അടിയിൽ പുരട്ടുന്നത് ഗുണകരമാണ്. ചർമ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്ത പാടുകൾ മാറാൻ ദിവസവും അൽപ്പം വെണ്ണ പുരട്ടാവുന്നതാണ്. കാൽപ്പാദം വിണ്ടു കീറുന്നത് ഇപ്പോൾ മിക്കവർക്കുമുള്ള പ്രശ്നമാണ്. അതിന് ഏറ്റവും നല്ല പോംവഴിയാണ് വെണ്ണ. \
Post Your Comments