
വിറ്റാമിനുകളും പ്രോട്ടീനും ധാരാളം അടങ്ങിയ വെണ്ണ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. വിറ്റാമിന്‍ എ, ബി12 തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. നിശ്ചിത അളവില്‍ വെണ്ണ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്:
വെണ്ണ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചക്ക് പ്രയോജനം ചെയ്യും. ചര്‍മ്മത്തിന്റെയും തലമുടിയുടേയും ആരോഗ്യത്തിന് വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ് വെണ്ണ. ഇതില്‍ വിറ്റാമിന്‍ എ, ഇ, ഡി, കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം ശക്തിപ്പെടുത്തും.
ക്ഷേത്ര ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ: അമ്പരന്ന് ഭാരവാഹികൾ
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ദിവസവും വെറും വയറ്റില്‍ വെണ്ണ കഴിക്കാം. ആര്‍ത്തവ സമയത്തെ വയറു വേദന, നടുവേദന എന്നിവ കുറയ്ക്കാനും വെണ്ണ കഴിക്കുന്നത് പ്രയോജനം ചെയ്യും. മുലയൂട്ടുന്ന അമ്മമാര്‍ ദിവസവും അല്‍പം വെണ്ണ കഴിക്കുന്നത് വളരെ നല്ലതാണ്. വെണ്ണയിൽ ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
Post Your Comments