Latest NewsNewsIndia

നവജാതശിശുവിനെ വിറ്റ പണം കൊണ്ട് ഷോപ്പിങ്: അഞ്ചു ലക്ഷത്തിനു ബൈക്കും ടി.വിയും ഫ്രിഡ്ജും വാങ്ങിക്കൂട്ടി അമ്മ

കുട്ടിയെ വില്‍ക്കാന്‍ ഇടനിലയ്ക്കാരായി പ്രവര്‍ത്തിച്ച മൂന്നു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭോപ്പാല്‍: പ്രസവം കഴിഞ്ഞ് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ് അമ്മ. അമ്മ ഷൈനാ ബീയും പങ്കാളി അന്തര്‍ സിങ്ങും ചേര്‍ന്ന് 5.5 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. ആ പണം കൊണ്ട് ഇരുവരും ഷോപ്പിങ്  നടത്തി . മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞുമായി ജീവിക്കാനാകില്ലെന്നും കുട്ടിയെ ആര്‍ക്കെങ്കിലും വിറ്റുകളയണമെന്നുമുള്ള പങ്കാളിയുടെ നിര്‍ബന്ധമാണ് വില്പനയ്ക്ക് പിന്നിലെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ വിറ്റുകിട്ടിയ പണം കൊണ്ട് ഷോപ്പിങ് നടത്തുകയായിരുന്നുവെന്നാണ് വിവരം. ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം പ്രസവം നടന്ന യുവതി കുഞ്ഞില്ലാതെ പങ്കാളിയ്ക്കൊപ്പം വന്ന് ബൈക്കും വീട്ടുപകരണങ്ങളും വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകനാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റത് വ്യക്തമായതെന്ന് ഇന്‍ഡോറിലെ ഹീര നഗര്‍ പൊലീസ് എസ്.ഐ സതീഷ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

read also: വീട്ടമ്മ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് : ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് സംശയം

സംഭവത്തില്‍ ഷൈനയുടെ പങ്കാളി അന്തര്‍ സിങ്ങിനെയും കുട്ടിയെ വില്‍ക്കാന്‍ ഇടനിലയ്ക്കാരായി പ്രവര്‍ത്തിച്ച പൂജ വര്‍മ, നീലം വര്‍മ, നേഹ സൂര്യവംശി എന്നിങ്ങനെ മൂന്നു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button