KeralaLatest NewsNews

വിജിലന്‍സ് നടപടിക്കെതിരെ പരാതി നല്‍കാനൊരുങ്ങി സരിത്ത്: നിലപാടിലുറച്ച് സ്വപ്‌ന

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ നിന്ന് പുറകോട്ടില്ലെന്ന നിലപാടിലാണ് സ്വപ്‌ന സുരേഷ്.

കൊച്ചി: വിവാദങ്ങൾക്ക് വഴിയൊരുക്കിയ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ, വിജിലന്‍സ് നടപടിക്കെതിരെ പരാതി നല്‍കാനൊരുങ്ങി പി. എസ്. സരിത്ത്. വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. വരുന്ന 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ പക്കലാണ്. തുടർന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം തേടുമെന്ന് സരിത്തിന്റെ നിലപാട്.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ നിന്ന് പുറകോട്ടില്ലെന്ന നിലപാടിലാണ് സ്വപ്‌ന സുരേഷ്. പൊലീസ് കേസെടുത്താലും നിയമപരമായി പ്രതിരോധിക്കാനാണ് സ്വപ്‌ന സുരേഷിന്റെ നീക്കം. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഇടത് ക്യാമ്പില്‍ നിന്ന് ഉയരുമ്പോള്‍ വിഷയത്തില്‍ ഒരു നിലക്കും പുറകോട്ടില്ലെന്നണ് സ്വപ്‌ന സുരേഷിന്റെ നിലപാട്. ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസ് കമ്പനിയും പൂര്‍ണ്ണമായ പിന്തുണയാണ് സ്വപ്‌ന സുരേഷിന് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button