KeralaLatest NewsNews

കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ

ബാങ്കില്‍ നിന്ന് തട്ടിപ്പിന് ഇരകളായവര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

കോഴിക്കോട്: കുടുംബശ്രീ വായ്പയുടെ മറവില്‍ വന്‍ തട്ടിപ്പ്. കോഴിക്കോട് തിരൂരിലെ എ.ഡി.എസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി ലഭിച്ചത്. 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്പ എടുത്താണ് എ.ഡി.എസ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ചടക്കാനുള്ള തുക അംഗങ്ങളില്‍ നിന്ന് കൈയ്പറ്റി തിരിമറി നടത്തുകായിരുന്നു.

Read Also: പ്രവാചക നിന്ദ: ഭാരതാംബയ്ക്ക് തലതാഴ്‌ത്തേണ്ടിവന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി

ബാങ്കില്‍ നിന്ന് തട്ടിപ്പിന് ഇരകളായവര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. 2016 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ഇരയായ കുടുംബശ്രീ അംഗങ്ങള്‍ പൊലീസിലും കുടുംബശ്രീ ജില്ലാ മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button