KozhikodeKeralaLatest News

കോഴിക്കോട്ട് പമ്പ് ജീവനക്കാരനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് കവര്‍ച്ച

കോഴിക്കോട്: കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. 50,000 രൂപ പമ്പിൽ നിന്ന് കവര്‍ന്നു. ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം കൈകള്‍ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. പുലർച്ചെ 1 .45 നാണ് കള്ളൻ എത്തിയത്. മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമണം. സെക്യൂരിറ്റി ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള പണം ഇയാൾക്ക് എടുക്കാൻ സാധിച്ചില്ല.

അത്രയും പണം അയാളുടെ പക്കൽ ഉണ്ടെന്ന് കള്ളന് അറിയില്ലായിരുന്നു. എന്നാൽ, ഓഫീസിൽ സൂക്ഷിച്ചിരുന്ന പണം ഇയാൾ എടുത്തു കൊണ്ടുപോയി. കള്ളൻ പ്രത്യേക വസ്ത്രങ്ങളാണ് ധരിച്ചത്. കറുത്ത കോട്ടും, പാന്റും, മങ്കി ക്യാപ്പും ധരിച്ചാണ് ഇയാൾ എത്തിയത്. ഏറെനേരം നടന്ന മൽപ്പിടിത്തത്തിനൊടുവിലാണ് ജീവനക്കാരനെ ഇയാൾ കെട്ടിയിട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button