
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ കേരള ജനതയെ പിടിച്ചുകുലുക്കുമ്പോൾ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, സ്വപ്നയുടെ ആരോപണത്തിൽ പ്രതികരണവുമായി മുൻ ദേശിയ എം.എസ്.എഫ് വനിത അദ്ധ്യക്ഷ ഫാത്തിമ തഹ്‌ലിയ രംഗത്തെത്തി. ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൂടായെന്നും സി.പി.എം – ബി.ജെ.പി ഒത്തുതീർപ്പ് ഫോർമുലയിൽ വീതം വെക്കപ്പെടാനാകും കേരള സാംസ്ഥാനത്തിന്റെ വിധിയെന്നും അവർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സ്വപ്നക്ക് പിന്നിൽ ബി.ജെ.പിയാണെന്നാണ് സഖാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ പിന്നെ ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൂടാ.
സ്വപ്നയോടും ബി.ജെ.പിയോടും ധാരണയിലെത്താൻ കേരളത്തിന്റെ മതേതരത്വമാവും പിണറായി വിജയൻ പണയം വെക്കുക. സി.പി.എം – ബി.ജെ.പി ഒത്തുതീർപ്പ് ഫോർമുലയിൽ വീതം വെക്കപ്പെടാനാകും കേരള സാംസ്ഥാനത്തിന്റെ വിധി.
Post Your Comments