YouthLatest NewsMenNewsWomenBeauty & StyleLife StyleHealth & Fitness

മുഖക്കുരു ഈ രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്

ചൈനീസ് രീതിയില്‍ മുഖലക്ഷണങ്ങള്‍ നോക്കി ആരോഗ്യത്തെക്കുറിച്ചു പറയാറുണ്ട്. പ്രത്യേകിച്ചു മുഖത്തെ മുഖക്കുരു, പാടുകള്‍ ഇവയെ അടിസ്ഥാനപ്പെടുത്തി. ഇതെക്കുറിച്ചു കൂടുതലറിയാം.

കവിളിലെ മുഖക്കുരു സ്ട്രെസ്, പുകവലി, ചീത്ത ഡയറ്റ് എന്നിവ കാരണമാകാം. ഇവ ആസ്തമയുടെ ലക്ഷണങ്ങളുമാകാം. ഇത് ലംഗ്സിനെ ബാധിയ്ക്കും.

കവിളിന്റെ മുകള്‍ ഭാഗത്താണ് മുഖക്കുരുവെങ്കില്‍ ആസ്തമ, അന്തരീക്ഷ മലിനീകരണം എന്നിവ കാരണമാകാം. ഇതും ലംഗ്സിനെ ബാധിയ്ക്കും.

Read Also : അമ്പലവയൽ ഹോംസ്റ്റേയിലെ കൂട്ടബലാത്സംഗം: എല്ലാ പ്രതികളും പിടിയിൽ, കേസിൽ ഇതുവരെ പിടിയിലായത് 15 പേർ

പുരികങ്ങള്‍ക്കിടയില്‍ തടിപ്പോ തിണര്‍പ്പോ ഉണ്ടെങ്കില്‍ ലിവര്‍ പ്രശ്നങ്ങളാകാം കാരണം. പുരികത്തില്‍ മുഖക്കുരുവെങ്കില്‍ കിഡ്നി പ്രശ്നങ്ങളാകാം കാരണം. കിഡ്നിയ്ക്ക് ആവശ്യത്തിന് വെള്ളം ലഭിയ്ക്കാത്തതും കാരണമാകും. ഉപ്പും പഞ്ചസാരയും കൂടുതല്‍ കഴിയ്ക്കുന്നത് വായുടെ ഭാഗത്തും താടിയിലുമെല്ലാം മുഖക്കുരുവുണ്ടാക്കാം.

കഴുത്തിലെയും താടിയെല്ലിലെയും മുഖക്കുരു വിറ്റാമിന്‍ ഡിയുടെ കുറവും ഹോര്‍മോണ്‍ പ്രശ്നങ്ങളും കാണിയ്ക്കും. അന്തരീക്ഷ മലിനീകരണവും ഹൈ ബിപിയും ചേര്‍ന്നാണ് മൂക്കില്‍ മുഖക്കുരുവുണ്ടാക്കാറ്. മൂക്കിനറ്റത്താണെങ്കില്‍ ഹാര്‍ട്ട് പ്രശ്നം, നടുഭാഗത്ത് ലിവര്‍ പ്രശ്നം, മൂക്കിന്റെ മുകളറ്റത്ത് സ്പ്ലീന്‍, പാന്‍ക്രിയാസ് പ്രശ്നം എന്നിവയെ കാണിയ്ക്കുന്നു.

നെറ്റിയിലെ മുഖക്കുരു യൂറിനറി ബ്ലാഡര്‍, ചെറുകുടല്‍ എന്നിവയ്ക്കുള്ള പ്രശ്നങ്ങള്‍ കാരണമാകാം. എണ്ണ കൂടുതല്‍ കഴിയ്ക്കുന്നതും സ്ട്രെസും കാരണങ്ങളാകാം. ചെവിയില്‍ കുരു, തടിപ്പുകള്‍ എന്നിവയുണ്ടാകുന്നത് കിഡ്നി പ്രശ്നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button