WayanadKeralaNattuvarthaLatest NewsNews

അമ്പലവയൽ ഹോംസ്റ്റേയിലെ കൂട്ടബലാത്സംഗം: എല്ലാ പ്രതികളും പിടിയിൽ, കേസിൽ ഇതുവരെ പിടിയിലായത് 15 പേർ

ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശികളായ രാഹുൽ പി കെ, അഖിൽ ശ്രീധരൻ വയനാട് സ്വദേശികളായ നിജിൽ, ലെനിൻ എന്നിവരെയാണ് പൊലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്

വയനാട്: അമ്പലവയലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശികളായ രാഹുൽ പി കെ, അഖിൽ ശ്രീധരൻ വയനാട് സ്വദേശികളായ നിജിൽ, ലെനിൻ എന്നിവരെയാണ് പൊലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. 15 പേരാണ് കേസിൽ ഇതുവരെ പിടിയിലായത്.

ഏപ്രിൽ മാസം ഇരുപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം. അമ്പലവയലിൽ പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ഹോളീഡേ ഹോംസ്റ്റേയിൽ വെച്ചാണ് കർണാടക സ്വദേശിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്.

Read Also : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു : അച്ഛന് 20 വർഷം കഠിന തടവും പിഴയും

കേസിൽ നേരത്തെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറിയ 15 അംഗ സംഘം യുവതിയെ കടന്നാക്രമിക്കുകയായിരുന്നു. ഹോംസ്റ്റേയിലെ ജീവനക്കാരുടെ മൊബൈൽ ഫോണും സ്വര്‍ണമാലയും മോഷ്ടിക്കുകയും ചെയ്തു.

പിടിയിലായവർ മുൻപും നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് ബത്തേരി ഡിവൈഎസ്പി പറഞ്ഞു. രാജ്യം വിടാനുളള പ്രതികളുടെ നീക്കം തടഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button