ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ തന്നെയാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. ആഗോളതലത്തില്‍ ഒരു പ്രധാനപ്പെട്ട മരണകാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് മുംബൈയിലെ മെഡിക്കോവര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ അനുപ് മഹാജാനി പറയുന്നു.
ഒന്ന്
ആവശ്യത്തിന് വിശ്രമമോ ഉറക്കമോ ലഭിച്ചതിന് ശേഷവും ഒരാള്‍ക്ക് വളരെ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറം കാണുക. പടികള്‍ കയറുമ്പോഴും എളുപ്പവും ലളിതവുമായ ജോലികള്‍ ചെയ്യുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും മറ്റൊരു ലക്ഷണമാണ്.
രണ്ട്
എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ നെഞ്ചില്‍ എന്തെങ്കിലും അസ്വാസ്ഥ്യമോ വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് നേരിയതോ കഠിനമോ ആയാലും അതൊരു ആരോഗ്യ വിദഗ്ധനെക്കൊണ്ട് പരിശോധിക്കേണ്ടത് പ്രധാനമാണ്.
മൂന്ന്
നെഞ്ചുവേദന പോലുള്ള സുപ്രധാന ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും അവരുടെ അവസ്ഥയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. നെഞ്ചുവേദന ഹൃദയത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് ഞെരുക്കം, വേദന, സമ്മര്‍ദ്ദം എന്നിവ അനുഭവപ്പെടാം.
നാല്
ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ചിലപ്പോള്‍ ശ്വാസം മുട്ടുന്ന പോലെയും തോന്നാം. നിങ്ങളുടെ ഹൃദയം പ്രതീക്ഷിച്ചതിലും കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതിന്റെ നിര്‍ണായക സൂചനയാണിത്.
അഞ്ച്
കഴുത്ത്, താടിയെല്ല്, തൊണ്ട, വയറിലോ പുറകിലോ വേദന എന്നിവയും ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങളാണ്. ഈ ഭാഗങ്ങളില്‍ വേദനയോ അസ്വാസ്ഥ്യമോ ഉണ്ടെങ്കില്‍ സൂക്ഷിക്കുക.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും നിങ്ങളുടെ ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Post Your Comments