തിരുപ്പതി: ലോക പ്രസിദ്ധ ക്ഷേത്രമാണ് ആന്ധ്രാപ്രദേശില്‍ സ്ഥിതി ചെയ്യുന്ന തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള ക്ഷേത്രങ്ങളിലൊന്നാണിത്. ദിവസവും കോടിക്കണക്കിന് രൂപയാണ് ക്ഷേത്രത്തിന് ലഭിക്കുന്നത്.
Read Also: ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടും’: ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടന ഭീഷണി മുഴക്കി അല്‍ ഖ്വയിദ
എന്നാല്‍, തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഒരു ദിവസം സംഭാവന ലഭിച്ചത് 10 കോടി രൂപയാണ്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ഗോപാല കൃഷ്ണന്‍ എന്ന ഭക്തന്‍ സംഭാവന നല്‍കിയത് 7 കോടി രൂപയാണ്. തിരുനല്‍വേലിയില്‍ നിന്നു തന്നെയുള്ള മറ്റ് ചില ഭക്തര്‍ 1 കോടി രൂപയും നല്‍കി. കൂടാതെ മറ്റ് സംഭാവനകളും കൂടെ കൂട്ടുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത് 10 കോടി രൂപയാണ്. പൂജകള്‍ നടത്താനും കാണിയ്ക്കയായും കോടികള്‍ അല്ലാതെ തന്നെ ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്.
വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഭരണസമിതി 2022-23 ലെ വാര്‍ഷിക ബജറ്റില്‍ 3,096.40 കോടി രൂപയാണ് വരുമാനം കണക്കാക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനത്തില്‍, ഏകദേശം 1,000 കോടി രൂപയോളം കാണിക്ക മാത്രമായി ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്. പ്രസിദ്ധമായ ലഡു പ്രസാദം വിറ്റഴിക്കുന്നതിലൂടെ മാത്രം വര്‍ഷം 300 കോടിക്ക് മേല്‍ ക്ഷേത്രത്തിന് ലഭിക്കുന്നു. കൂടാതെ സംഭാവനകളും 300 കോടിക്കുമേല്‍ വരുന്നതായാണ് കണക്കുകള്‍.
Post Your Comments