
തിരുവനന്തപുരം: മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയ്ക്ക് സംഭാവന നൽകി നടൻ സുരേഷ് ഗോപി. സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഭാവനയായി നൽകുമെന്ന വാഗ്ദാനമാണ് അദ്ദേഹം പാലിച്ചത്. ഓണത്തിനോടനുബന്ധിച്ച് മിമിക്രിക്കാരുടെ സംഘടന നടത്തിയ ഓണപരിപാടിയിലാണ് സുരേഷ് ഗോപി സംഭാവന കൈമാറിയത്.
അതേസമയം, സുരേഷ് ഗോപിയ്ക്ക് നന്ദി അറിയിച്ച് സിനിമാ താരം ടിനി ടോം രംഗത്തെത്തി. പ്രിയ സുരേഷേട്ടന് ഒരു പാട് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാക്കാണ് ഏറ്റവും വലിയ സത്യം എന്ന് വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. പ്രിയ സുരേഷേട്ടന് നന്ദി. ഇത്തവണ രണ്ടു ലക്ഷം MAA അസോസിയേഷനു വേണ്ടി ഗിന്നസ് പക്രുവിന് കൈപ്പറ്റാൻ സാധിച്ചുവെന്നും ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
വാക്കാണ് ഏറ്റവും വലിയ സത്യം ‘എന്ന് വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.. പ്രിയ സുരേഷേട്ടന് ഒരു പാട് നന്ദി .. ഇത്തവണ രണ്ടു ലക്ഷം…..MAA അസോസിയേഷനു വേണ്ടി ( Guinnespakru) കൈപ്പറ്റാൻ സാധിച്ചു…..
Post Your Comments