
കുന്ദമംഗലം: ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. ജ്വല്ലറിയിലെ നൗഷാദ് എന്നയാളുടെ പരാതിയിലാണ് ഇട്ടിതൊടുകയിൽ സൂരജ് മാധവിനെ (28) പൊലീസ് പിടികൂടിയത്.
ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിലെ പൊന്നിനം ജ്വല്ലറിയിൽ നിന്നാണ് ഇയാൾ സ്വർണവുമായി മുങ്ങിയത്. ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ ചെയിൻ വാങ്ങി വീട്ടിൽ അമ്മയെ കാണിക്കാനെന്ന് പറഞ്ഞ ശേഷം കടയിലെ സെയിൽസ്മാനെയും കൊണ്ട് വീടു വരെ പോയ പ്രതി തുടർന്ന്, എ.ടി.എമ്മിലാണ് പണമെന്നു പറഞ്ഞ് പോകുകയും അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
Read Also : ക്ഷേത്ര ജീവനക്കാരന് ക്രൂരമർദ്ദനം: ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു
എസ്.ഐ അബ്ബാസിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രദീപ്, ഷാജിദ്, അജീഷ് എന്നിവരാണ് സൂരജ് മാധവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments