തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച്, കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ താല്പര്യത്തോടെ ചില മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ച തുടര്‍ നുണക്കഥകള്‍ ഇപ്പോള്‍ വീണ്ടും രംഗത്തിറക്കുകയാണെന്നും ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ശ്രമം ജനം തള്ളിക്കളയുമെന്നും കോടിയേരി പറഞ്ഞു.
കര്‍ഷകർക്ക് ഇനി കാലാവസ്ഥാ പ്രവചനം പ്രാദേശിക ഭാഷകളില്‍ എസ്‌എംഎസിലൂടെ ലഭിക്കും
അതേസമയം, പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണെന്നും ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments