Latest NewsNewsIndia

കാണ്‍പൂര്‍ കലാപം, 50 പേര്‍ അറസ്റ്റിലായതായി യു.പി പോലീസ്

കാണ്‍പൂരില്‍ അക്രമം അഴിച്ചുവിട്ട 40 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു, ബുള്‍ഡോസര്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപനം

ലക്‌നൗ: കാണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേര്‍ അറസ്റ്റിലായതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആനന്ദ് പ്രകാശ് തിവാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് അക്രമം അഴിച്ചുവിട്ട 40 പേരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പുറത്തു വിട്ടിരുന്നു.

Read Also: പ്രവാചകനെതിരായ പരാമർശം: നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്‍റെ നോട്ടീസ്

അതേസമയം, കാണ്‍പൂരിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചു നീക്കാനുള്ള നടപടികള്‍ക്ക് തദ്ദേശ ഭരണകൂടങ്ങള്‍ നീക്കം ആരംഭിച്ചതായാണ് വിവരം. കലാപകാരികളില്‍ പലരുടെയും ഉടമസ്ഥതയില്‍ ഉള്ള കെട്ടിടങ്ങള്‍ ഇവയില്‍ ഉള്‍പ്പെടും. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അക്രമികള്‍ കലാപം നടത്താന്‍ ഉപയോഗിച്ചതായി കാണ്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെത്തിയിരുന്നു.

ഒരു ടെലിവിഷന്‍ സംവാദത്തില്‍ പ്രവാചകനുമായി ബന്ധപ്പെട്ട് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ജൂണ്‍ 3നായിരുന്നു അക്രമികള്‍ കാണ്‍പൂരില്‍ കലാപത്തിന് ശ്രമിച്ചത്. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കടകള്‍ അടയ്ക്കാനുള്ള ഒരു വിഭാഗത്തിന്റെ നിര്‍ദ്ദേശം തള്ളിയ വ്യാപാരികള്‍ക്കെതിരെ ചിലര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button