തിരുവനന്തപുരം : 2016ലെ വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കറന്‍സി കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതിനു പിന്നാലെ പരിഹാസവും വിമർശനവുമായി ഒരു കൂട്ടർ രംഗത്ത്. ഗുരുതരമായ ആരോപണമാണ് പിണറായിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനുമെതിരെ സ്വപ്‌ന നടത്തിയത്. ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങളും കൊടുത്ത് വിട്ടിട്ടുണ്ട്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹ വസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചനയെന്നും നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ഇങ്ങനെ കൊടുത്തുവിട്ടിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് വിവാദം ചർച്ചയാകുകയാണ്.
എന്നാൽ, സ്വപ്നയുടെ ഈ വാക്കുകളെ പരിഹസിക്കുകയാണ് പലരും. മുഖ്യമന്ത്രിക്ക് ഭാര്യയും മകളുമായി അടുത്ത ബന്ധം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് എന്നാണു എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ പ്രതികരണം. ‘ഞെട്ടിയില്ലേ’ എന്നാണു സ്വപ്നയുടെ വാക്കുകൾ വന്നതിനു പിന്നാലെ പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്.
Post Your Comments