മലപ്പുറം: മുസ്ലിം ലീഗ് നേതാവായ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിന് എതിരെ സ്വര്‍ണക്കടത്ത് ആരോപണവുമായി സിപിഎം. തിരുനാവായ ഡിവിഷന്‍ അംഗം ഫൈസല്‍ എടശ്ശേരിക്ക് എതിരെ തിരൂര്‍ ഏരിയ കമ്മിറ്റിയാണ് രംഗത്ത് വന്നത്. നെടുമ്പാശേരി വിമാനത്താളത്തില്‍ ഫൈസലില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചു എന്നും ലീഗ് നേതാക്കളും കസ്റ്റംസും ഫൈസലിനെ രക്ഷപ്പെടുത്തി എന്നുമാണ് ആരോപണം.
Read Also: ന്യൂയോര്‍ക്കില്‍ ആദ്യമായി ദുര്‍ഗാ പൂജ: ടൈംസ് സ്‌ക്വയറില്‍ മന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു
‘ഓഗസ്റ്റ് 23 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഫൈസല്‍ എടശ്ശേരിയില്‍ നിന്ന് 932.6 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണത്തിന്റെ മൂല്യം 50 ലക്ഷം രൂപക്ക് താഴെ ആയതിനാല്‍ സ്വന്തം ജാമ്യത്തില്‍ തന്നെ വിട്ടയച്ചു. ഇക്കാര്യം വാര്‍ത്ത നല്‍കാതെ കസ്റ്റംസ് മറച്ചു വെച്ചു. ജാമ്യം ലഭിക്കാന്‍ സ്വര്‍ണത്തിന്റെ അളവ് കുറച്ചു കാണിച്ചു’ സിപിഎം ആരോപിച്ചു.
ഇന്നലെ മന്ത്രി എംബി രാജേഷും ഇന്നലെ നിയമസഭയില്‍ ഇക്കാര്യം പറഞ്ഞിരുന്നു.ഫൈസല്‍ എടശ്ശേരി ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വെക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു. ആരോപണം ഫൈസല്‍ എടശേരി നിഷേധിച്ചു.തനിക്ക് എതിരെ ഒരു കേസുമില്ലെന്ന് ഫൈസല്‍ പറഞ്ഞു. രാഷ്ട്രീയമായി തന്നെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും ,നിയമപരമായി നേരിടുമെന്നും ഫൈസല്‍ വ്യക്തമാക്കി.
Post Your Comments