Latest NewsNewsIndiaCrime

സഹോദരിമാർ, രണ്ട് പേർ ഗർഭിണി, പറക്കമുറ്റാത്ത മക്കളുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു: നാടിനെ നടുക്കിയ ആ ദിനം

'എല്ലാ ദിവസവും മരിക്കുന്നതിനേക്കാൾ നല്ലത് ഒരിക്കൽ മരിക്കുന്നതാണ്, ഞങ്ങൾ മൂന്ന് പേരും അടുത്ത ജന്മത്തിൽ ഒരുമിക്കും': കൈകോർത്ത് പിടിച്ച് അവർ യാത്രയായി

ജയ്പൂർ: ഭ‍ർതൃവീട്ടിലെ പീഡ‍നം സഹിക്കാതെ മൂന്ന് സഹോദരിമാ‍ർ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. യുവതികളുടെ മരണത്തിന് കാരണമായ ഭർതൃവീട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇട്ട ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ദാരുണമായ സംഭവത്തിൽ നിന്നും രാജസ്ഥാനിലെ ജയ്പൂർ ഇപ്പോഴും ഉണർന്നിട്ടില്ല.

ഒരേ കുടുംബത്തിലെ വിവാഹിതരായ മൂന്ന് സഹോദരിമാരാണ് ആത്മഹത്യ ചെയ്തത്. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഇവർ തങ്ങളുടെ മക്കളെയും കൂടെ കൂട്ടി. കുട്ടികളിൽ ഒരാൾക്ക് 4 വയസ്സും, മറ്റേയാൾക്ക് 27 ദിവസവുമാണ് പ്രായം. മരിക്കുമ്പോൾ രണ്ട് യുവതികൾ ഗർഭിണികളായിരുന്നു. ഒരു വീട്ടിലേക്കാണ് മൂന്നു പേരെയും വിവാഹം കഴിപ്പിച്ച് അയച്ചിരുന്നത്. ഈ ദുരന്തത്തിന്റെ ദാരുണതയുടെ ആഴം വ‍ർധിപ്പിച്ച മറ്റൊരു കാര്യം, അവർ മരിച്ച കിണറ്റിൽ ഒരു ശിശു ജനിക്കുകയും അപ്പോൾത്തന്നെ മരിക്കുകയും ചെയ്തു എന്നതാണ്.

Also Read:ഇമ്രാൻ ഖാന് വധഭീഷണി: ഇസ്ലാമാബാദ് നഗരം അതീവ ജാഗ്രതയിൽ

കാലു മീണ (25 വയസ്സ്), മംമ്ത (23), കമലേഷ് (20) എന്നീ സ്ത്രീകളെ ദുഡു ജയ്പൂർ ജില്ലയിലെ ചാപിയ ഗ്രാമത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരന്മാരാണ് വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും മർദിക്കാറുണ്ടെന്നും ഇവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.

‘സ്ത്രീധനത്തിന്റെ പേരിൽ എന്റെ സഹോദരിമാരെ അവർ സ്ഥിരമായി മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. മെയ് 25 ന് അവരെ കാണാതായപ്പോൾ, അവരെ കണ്ടെത്താൻ ഞങ്ങൾ നാട് മൊത്തം തിരഞ്ഞു. പോലീസ് സ്റ്റേഷനിലും വനിതാ ഹെൽപ്പ് ലൈനിലും ദേശീയ കമ്മീഷനിലും പരാതി നൽകി’, അവരുടെ ബന്ധു ഹേംരാജ് മീണ പറഞ്ഞു.

ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചിട്ടില്ലെങ്കിലും, സഹോദരിമാരിൽ ഇളയവളായ കമലേഷ് മരിക്കും മുൻപ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും, മരണത്തിന് പിന്നിൽ തങ്ങളുടെ അമ്മായിയപ്പന്മാർ ആണെന്നുമായിരുന്നു ഇതിൽ എഴുതിയിരുന്നത്.

Also Read:ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാൽ-കാസ്‌പര്‍ റൂഡ് പോരാട്ടം: വനിതാ സിംഗിള്‍സ് കിരീടം ഇഗാ സ്യാംതെക്കിന്

‘ഞങ്ങൾ ഇപ്പോൾ പോകുന്നു, സന്തോഷത്തോടെ ഇരിക്കൂ, ഞങ്ങളുടെ മരണത്തിന് കാരണം ഞങ്ങളുടെ അമ്മായിയപ്പൻമാരാണ്. എല്ലാ ദിവസവും മരിക്കുന്നതിനേക്കാൾ നല്ലത് ഒരിക്കൽ മരിക്കുന്നതാണ്. അതിനാൽ, ഞങ്ങൾ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു. ഞങ്ങൾ മൂന്ന് പേരും അടുത്ത ജന്മത്തിൽ ഒരുമിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ അമ്മായിയപ്പന്മാർ ഞങ്ങളെ ഉപദ്രവിക്കുന്നു ഞങ്ങളുടെ മരണത്തിന് മാതാപിതാക്കളെ കുറ്റപ്പെടുത്തരുത്’, ഇങ്ങനെയായിരുന്നു കമലേഷിന്റെ സ്റ്റാറ്റസ്.

സ്ത്രീകളെ കാണാതായി നാല് ദിവസത്തിന് ശേഷമാണ് ദുഡു ഗ്രാമത്തിലെ ഒരു കിണറ്റിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. യുവതികളുടെ ഭർത്താക്കന്മാർക്കും അമ്മായിയപ്പന്മാർക്കും എതിരെ ക്രൂരത ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അമ്മായിയപ്പൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button