ഡൽഹി:യു.പിയിൽ മുസ്ലീം വയോധികനെ ആക്രമിച്ച സംഭവത്തിൽ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട ട്വീറ്റിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാവ് നുണകളിലൂടെ വിഷം പരത്തുകയാണെന്നും, ഉത്തർപ്രദേശിലെ ജനങ്ങളെ അപകീർത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും അവസാനിപ്പിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.
പൊലീസ് സത്യം കണ്ടെത്തിയതിനുശേഷവും സമൂഹത്തിൽ വിഷം പരത്തിക്കൊണ്ടിരിക്കുന്നതിൽ ലജ്ജ തോന്നേണ്ടതാണെന്നും അധികാരത്തിന്റെ അത്യാഗ്രഹത്തിൽ മാനവികത അപമാനിക്കപ്പെടുകയാണെന്നും യോഗി പറഞ്ഞു. ശ്രീരാമൻ നൽകുന്ന ആദ്യ പാഠം സത്യം പറയുക എന്നതാണെന്നും അത് നിങ്ങൾ ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം രാഹുൽ ഗാന്ധിക്ക് മറുപടിയായി തന്റെ ട്വിറ്ററിൽ വ്യക്തമാക്കി.
ജയ് ശ്രീരാം വിളിക്കാത്തതിന് വൃദ്ധനെ മർദ്ദിച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ശ്രീരാമന്റെ യഥാർത്ഥ ഭക്തൻ ഇത് ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും ഇത്തരം ക്രൂരത മനുഷ്യത്വത്തിൽ നിന്നും ഏറെ അകലെയാണെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. എന്നാൽ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത പോലീസ് ആക്രമണത്തിൽ മതപരമായ കാരണങ്ങൾ ഒന്നും തന്നെയില്ലെന്നും വ്യക്തമാക്കി.
प्रभु श्री राम की पहली सीख है-“सत्य बोलना” जो आपने कभी जीवन में किया नहीं।
शर्म आनी चाहिए कि पुलिस द्वारा सच्चाई बताने के बाद भी आप समाज में जहर फैलाने में लगे हैं।
सत्ता के लालच में मानवता को शर्मसार कर रहे हैं। उत्तर प्रदेश की जनता को अपमानित करना, उन्हें बदनाम करना छोड़ दें। pic.twitter.com/FOn0SJLVqP
— Yogi Adityanath (@myogiadityanath) June 15, 2021
Post Your Comments