ലോകത്ത് ജനപ്രീതിയുള്ള മെസഞ്ചർ ആപ്പുകളിലൊന്നാണ് വാട്സ്ആപ്പ്. 2020 ന്റെ അവസാനത്തോടെ വാട്സ്ആപ്പിൽ പേയ്മെന്റ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 2021 പകുതിയോടെയാണ് പേയ്മെന്റ് സേവനം എല്ലാ ഉപയോക്താക്കൾക്കും ലഭിച്ചത്. മറ്റ് ഡിജിറ്റൽ പണമിടപാട് ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ വാട്സ്ആപ്പിൽ വേണ്ടത്ര ക്യാഷ് ബാക്ക് ഓഫർ ലഭിച്ചിരുന്നില്ല. എന്നാൽ, ഉപയോക്താക്കൾക്ക് ഇപ്പോൾ മികച്ച ക്യാഷ് ബാക്ക് ഓഫർ ഒരുക്കിയിരിക്കുകയാണ് വാട്സ്ആപ്പ്.
പ്രമുഖ ടെക് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് മുഖാന്തരമുളള പണമിടപാടുകൾക്ക് 35 രൂപയാണ് ക്യാഷ് ബാക്ക് നൽകുന്നത്. നിലവിൽ, ഈ സേവനം എല്ലാ ഉപയോക്താക്കൾക്കും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭിക്കുമെന്നാണ് സൂചന.
Also Read: കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി: 4 മുന്‍ മന്ത്രിമാര്‍ ബി.ജെ.പിയിലേക്ക്
ക്യാഷ് ബാങ്ക് ഓഫറുകൾ ലഭിക്കാൻ ബാങ്ക് വിവരങ്ങൾ പേയ്മെന്റ് സേവനവുമായി ലയിപ്പിച്ചിരിക്കണം. കുറഞ്ഞത് 30 ദിവസം വാട്സ്ആപ്പിന്റെ ഉപയോക്താവ് ആയിരിക്കണം. കൂടാതെ, വാട്സ്ആപ്പിന്റെ പുതിയ വേർഷനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
Post Your Comments