ചണ്ഡീഗഡ്: പഞ്ചാബിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍ മന്ത്രിമാരുമായ നാല് പേര്‍ കൂടി ബി.ജെ.പിയിലേക്ക്. മുന്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രിമാരായ ഗുര്‍പ്രീത് സിംഗ് കംഗാര്‍, ബല്‍ബീര്‍ സിംഗ് സിദ്ധു, രാജ്കുമാര്‍ വെര്‍ക്ക, സുന്ദര്‍ ഷാം അറോറ, മുന്‍ എം.എല്‍.എ കേവല്‍ സിംഗ് ധില്ലന്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുന്നത്. സുനില്‍ ജാഖര്‍ കഴിഞ്ഞ മാസം ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള കൂട്ട പലായനം.
Read Also: ഗൂഗിൾ മീറ്റ് ഇനി ഡ്യുവോയ്ക്ക് സ്വന്തം
കഴിഞ്ഞ മാസങ്ങളിലായി കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കളാണ് ബി.ജെ.പിയിൽ ചേക്കേറിയത്. ഇത് കോൺഗ്രസിനെ കൂപ്പുകുത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കനത്ത തോല്‍വിയില്‍ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ വിമര്‍ശനം നടത്തിയ സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭച്ചതിന് പിന്നാലെയാണ് ജാഖര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.
Post Your Comments