പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ പ്രഖ്യാപിച്ചു. സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിക്കെതിരെയാണ് പത്തനംതിട്ട ഡി.സി.സി ഹർത്താൽ.
അരുവാപുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഓരോ സംരക്ഷിത വനത്തിനും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. പരിസ്ഥിതിലോല മേഖലക്കുള്ളില്‍ സ്ഥിര നിര്‍മ്മാണങ്ങള്‍ അനുവദിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നിർദ്ദേശങ്ങൾ. പരിസ്ഥിതി ലോല മേഖലക്കുള്ളില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണങ്ങളുടെ പട്ടിക തയാറാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.
Post Your Comments