
ആലത്തൂർ: പാലക്കുഴി വിലങ്ങൻപാറ ഭാഗത്തു നിന്ന് ആനക്കൊമ്പുകൾ കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. എറണാകുളം വടുതല സ്വദേശി സാബു ജോർജ് എന്ന കണ്ടെയ്നർ സാബുവിനെയാണ് (36) പിടികൂടിയത്.
ഒമ്പതുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ആലത്തൂർ വനം റേഞ്ച് ഓഫീസർ കെ.ആർ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
Read Also : നിയമലംഘനം നടത്തി: ഖത്തറിൽ മൂന്ന് റെസ്റ്റോറന്റുകൾ താത്ക്കാലികമായി അടപ്പിച്ചു
വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. സലിം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുനിൽ, മുഹമ്മദലി, ഡ്രൈവർ സവാദ്, വാച്ചർ അപ്പുകുട്ടൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments