ദോഹ: ഖത്തറിൽ മൂന്ന് റെസ്റ്റോറന്റുകൾ താത്ക്കാലികമായി അടച്ചു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് റെസ്‌റ്റോറന്റുകൾ അധികൃതർ പൂട്ടിച്ചത്. ദോഹ, അൽ റയ്യാൻ മുനിസിപ്പാലിറ്റികളാണ് റെസ്റ്റോറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ കീർത്തി റസ്റ്റോറന്റാണ് ഏഴ് ദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശിച്ചത്. ഇത് സംബന്ധിച്ച മുനിസിപ്പാലിറ്റി പ്രത്യേക സർക്കുലർ പുറത്തിറക്കുകയും ചെയ്തു.
ഭക്ഷണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള 1990 ലെ ഏഴാം നിയമം റസ്റ്റോറന്റിൽ ലംഘിക്കപ്പെട്ടതായി സർക്കുലറിൽ പറയുന്നു. ദോഹ മുനിസിപ്പാലിറ്റിയിൽ ‘ഇവാൻസ് കഫെറ്റീരിയ’ എന്ന സ്ഥാപനം ഏഴ് ദിവസത്തേക്കും ‘പെട്ര കിച്ചൻ’ എന്ന സ്ഥാപനം 30 ദിവസത്തേക്കും അടച്ചിടും. സമാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Read Also: ആ പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തി താല്പര്യം: സന്ദീപ് വാര്യർ
Post Your Comments