തിരുവനന്തപുരം: സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകള്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കുമെന്നും, വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ ക്ലാസ് അധ്യാപകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആയിരത്തിനു മുകളിൽ രോഗികളാണ് ഇപ്പോൾ കോവിഡ് ബാധിച്ച് ആശുപത്രികളിൽ എത്തുന്നത്.
എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്നതോടെ എല്ലാ കുട്ടികള്‍ക്കും വാക്സിനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണെന്നും, പകര്‍ച്ചവ്യാധികള്‍ക്കെതിരേയും, പ്രത്യേകിച്ച് നിപ വൈറസിനെതിരേയും പേ വിഷബാധയ്ക്കെതിരേയും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
Post Your Comments