KeralaLatest NewsNewsIndia

കോവിഡ് വ്യാപനം വീണ്ടും കുത്തനെ കൂടി, സംസ്ഥാനം ആശങ്കയിൽ, ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന. ആയിരത്തിനു മുകളിൽ ആളുകളാണ് ദിനം പ്രതി രോഗവുമായി ആശുപത്രിയിൽ എത്തുന്നത്. പൊതു ഇടങ്ങങ്ങളിൽ മാസ്ക് ധരിക്കാതായതും, സാമൂഹ്യ അകലവും മറ്റു മാനദണ്ഡങ്ങളും അവസാനിപ്പിച്ചതുമാണ് വീണ്ടും രോഗികൾ വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

Also Read:‘ക്യാപ്റ്റൻ’ പരാമർശത്തോട് പ്രതികരിച്ച് വി.ഡി സതീശൻ

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കൊവിഡ് രോഗികളുടെ എണ്ണം ക്രമതീതമായി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ആകെമൊത്തം 11 ജില്ലകളിൽ സമാന രീതിയിൽ രോഗം വർദ്ധിക്കുന്നതായും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

അതേസമയം, സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്‌കൂളുകള്‍ തുറന്നതോടെ എല്ലാ കുട്ടികള്‍ക്കും വാക്സിനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച്‌ നടപ്പിലാക്കുന്നതാണെന്നും, പകര്‍ച്ചവ്യാധികള്‍ക്കെതിരേയും പ്രത്യേകിച്ച്‌ നിപ വൈറസിനെതിരേയും പേ വിഷബാധയ്ക്കെതിരേയും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button