PathanamthittaKeralaLatest News

85-കാരിയെ നിരന്തരം പീഡിപ്പിച്ച് സിഐടിയു പ്രവർത്തകൻ: പരാതി നല്കാൻ പോലും ആരും സഹായിച്ചില്ല

പത്തനംതിട്ട: കോന്നിയിൽ ഭാര്യയുടെ അമ്മൂമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. 55 വയസ്സുകാരനായ സിഐടിയു പ്രവർത്തകനാണ് അറസ്റ്റിലായത്. വൃദ്ധയുടെ കൊച്ചുമകളുടെ ഭർത്താവും അരുവാപ്പുലം സ്വദേശിയുമായ സിഐടിയു പ്രവർത്തകനായ ശിവദാസനാണ് സംഭവത്തിൽ അറസ്റ്റിലായത്. ഉപദ്രവം സഹിക്കവയ്യാതെ, വൃദ്ധ ദേഹാസ്വാസ്ഥ്യമുണ്ടായപ്പോള്‍ അങ്കണവാടി ഹെല്‍പ്പറെ അറിയിച്ചു.

തുടർന്ന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പല തവണ കുടുംബാംഗങ്ങളോട് വിവരം പറഞ്ഞെങ്കിലും പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി. അയൽവീട്ടുകാരോടും വയോധിക വിവരം പറഞ്ഞെങ്കിലും ആരും സഹായിച്ചില്ല. ഒടുവിലാണ് അങ്കണവാടിയിലെ ജീവനക്കാരിയെ വിവരമറിയിച്ചത്.

തുടർന്ന് അങ്കണവാടി ജീവനക്കാരിയുമായി കോന്നി പോലീസ് സ്‌റ്റേഷനിലെത്തിയ വയോധിക പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ശിവദാസനെ കോടതിയിൽ ഹാജരാക്കുമെന്ന് കോന്നി പോലീസ് വ്യക്തമാക്കി. വൃദ്ധയെ മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. പ്രതിക്ക് വൃദ്ധയുടെ കൊച്ചുമകളെ കൂടാതെ മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button