കൊച്ചി: വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് തൃക്കാക്കരയിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കരയിലെ വിജയം കോൺഗ്രസിനേയും യു.ഡി.എഫിനേയും ശക്തിപ്പെടുത്താനുള്ള ഊർജ്ജമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എം.എൽ.എമാരും ഒരു മാസം ക്യാമ്പ് ചെയ്ത് കാടിളക്കി മറിച്ചിട്ടും ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല എന്ന കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സർക്കാർ തന്നെയാണ് പറഞ്ഞത്, ഈ തെരഞ്ഞെടുപ്പ് കെ റെയിൽ അടക്കമുള്ള വികസന പദ്ധതികൾക്കുള്ള അംഗീകരമാവും എന്ന്. അതുകൊണ്ടുതന്നെ ജനവിരുദ്ധ പദ്ധതിയായ കേരളത്തെ വിനാശത്തിലേക്ക് നയിക്കുന്ന കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് ജനങ്ങളുടെ മുന്നറിയിപ്പ് കൂടിയായി ഈ തെരഞ്ഞെടുപ്പിനെ കാണണം.
വികസനത്തിന്റെ കാര്യത്തിൽ മേനി പറഞ്ഞപ്പോൾ, കെ കരുണാകരൻ, എ.കെ ആന്റണി ഉമ്മൻ ചാണ്ടി അടക്കമുള്ള മൂന്ന് യു.ഡി.എഫ് മുഖ്യമന്ത്രിമാർ എറണാകുളം ജില്ലയിൽ ഉണ്ടാക്കിയ വികസന കാര്യങ്ങളാണ് ഞങ്ങൾ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്. അതിന് പകരം വെക്കാൻ ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും പിണറായി വിജയനും അടക്കമുള്ള മൂന്ന് മുഖ്യമന്ത്രിമാരുടെ ഭരണത്തിന് കഴിഞ്ഞില്ല എന്നുള്ള യാഥാർത്ഥ്യം കൂടി ഇവിടെ ചർച്ച ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments