ഡൽഹി: റെസ്റ്റോറെന്റുകൾക്ക് സർവ്വീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ. എന്നാൽ, ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ‘ടിപ്പ്’ നൽകാമെന്ന് മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് വലിയ ശമ്പളം കൊടുക്കാൻ ഉടമകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭക്ഷണ വസ്തുക്കളുടെ വില ഉയർത്താമെന്നും അതിന് തടസമാകുന്ന വില നിയന്ത്രണം നിലവിൽ രാജ്യത്തില്ലെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു. സർവ്വീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ, തങ്ങൾക്ക് നഷ്ടം സംഭവിക്കുമെന്ന റെസ്റ്റോറെന്റ് ഉടമകളുടെ വാദം മന്ത്രി തള്ളിക്കളഞ്ഞു.
കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി
ബില്ലിൽ സർവ്വീസ് ചാർജ് ഉൾപ്പെടുത്തിയതിനെതിരെ സർക്കാറിന് പരാതി ലഭിക്കുന്നുണ്ടെന്നും ഉടൻ തന്നെ, സർവ്വീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്തുന്നത് തടയാനുള്ള നിയമ നിർമ്മാണം കേന്ദ്രസർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Restaurants Can’t Add Service Charge In Food Bills: Piyush Goyal https://t.co/LEDt3ixLBG pic.twitter.com/vvhSm5MJY3
— NDTV Profit (@NDTVProfit) June 3, 2022
Post Your Comments