മാഞ്ചസ്റ്റർ: കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആഷസ് പരമ്പര ഒഴിവാക്കാനൊരുങ്ങി ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്ട്ലർ. ഈ വർഷം ഡിസംബറിലും അടുത്ത വർഷം ജനുവരിയിലുമായാണ് ആഷസ് നടക്കാനിരിക്കുന്നത്. കോവിഡിനെ തുടർന്നുള്ള വിപുലമായ ബയോ ബബിൾ നിയന്ത്രണങ്ങളിൽ ബട്ട്ലർ ആശങ്കാകുലനാണെന്നാണ് വിവരം.
‘ക്രിക്കറ്റിനായി ഞാൻ ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്. എന്റെ ഭാര്യയും കുടുംബവും ഒരുപാട് ത്യാഗം ചെയ്തു. കോവിഡ് എല്ലാവർക്കും അവിശ്വസനീയമാംവിധം വെല്ലുവിളിയാണ്. ഓസ്‌ട്രേലിയൻ പര്യടനം എങ്ങനെയിരിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ എന്ത് തീരുമാനമെടുക്കുന്നുവെന്ന് പറയാനാവില്ല’ ബട്ട്ലർ പറഞ്ഞു.
Read Also:- തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി മുരളീധരൻ
യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ടീം ഓസ്ട്രേലിയയിലേക്ക് ആഷസ് കളിക്കാനായി പോകും. ലോകകപ്പിനു മുന്നേ ഇംഗ്ലണ്ട് താരങ്ങൾ യുഎഇയിൽ ഐപിഎല്ലിന്റെ രണ്ടാം പാദത്തിലും പങ്കെടുക്കുന്നുണ്ട്. എന്നാൽ രാജസ്ഥാൻ റോയൽസ് താരം ബട്ട്ലർ ഐപിഎൽ രണ്ടാം പാദത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.
Post Your Comments