Latest NewsKeralaNews

ഒന്നര വയസുള്ള കുഞ്ഞിനെ ഭര്‍ത്താവ് ബലമായി എടുത്തുകൊണ്ട് പോയതില്‍ മനംനൊന്ത് 23കാരി ജീവനൊടുക്കി: സംഭവം ഇങ്ങനെ

തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങി സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന യുവതി ആത്മഹത്യ ചെയ്തു. ഒന്നര വയസുള്ള കുഞ്ഞിനെ ഭര്‍ത്താവ് ബലമായി എടുത്ത് കൊണ്ട് പോയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. തിരുവനന്തപുരം തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്താണ് 23കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍ വീട് ഷഹ്ന മന്‍സിലില്‍ ഷാജഹാന്റെയും സുല്‍ഫത്തിന്റെയും മകള്‍ ഷഹ്ന (23) യാണ് ജീവനൊടുക്കിയത്.

Read Also: മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം റോ​ഡ​രി​കി​ല്‍ ഉ​റ​ങ്ങിയ കുഞ്ഞിന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: വ​യോ​ധി​ക​ന്‍ പി​ടി​യി​ല്‍

ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് കാട്ടാക്കട സ്വദേശിയുമായി ഷഹ്നയുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ഭര്‍ത്താവുമായുള്ള സ്വരച്ചേര്‍ച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ഷഹ്ന.

ഭര്‍ത്താവിന്റെ അനുജന്റെ മകന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പോകാന്‍ കൂട്ടിക്കൊണ്ടുപോകാന്‍ ഇന്നലെ ഭര്‍ത്താവ് എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാല്‍ പോകാന്‍ യുവതി തയ്യാറായില്ല. ഇതോടെ കുഞ്ഞിനെയുമെടുത്ത് ഭര്‍ത്താവ് പോകുകയായിരുന്നു. പിന്നാലെ യുവതി മുറിയില്‍ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്ത് വരുന്നത് കാണാത്തതിനാല്‍ വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളടക്കം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സാമ്പത്തികം കുറഞ്ഞതിന്റെ പേരില്‍ ഭര്‍തൃ മാതാവ് പീഡിപ്പിച്ചിരുന്നുവെന്നും ഷഹ്നയുടെ ബന്ധുക്കള്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഒന്നര വയസ്സുള്ള റിയാസ് ആണ് ഏക മകന്‍.

 

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button