Latest NewsKeralaNews

മുഖത്ത് തലയിണ വെച്ച് ഭര്‍ത്താവ് തന്നെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കി: ഭര്‍ത്താവ് ഫായിസിനെതിരെ നവവധു

മലപ്പുറം: ഭര്‍ത്താവില്‍ നിന്നേറ്റത് ക്രൂരമായ മര്‍ദനമാണെന്ന് തുറന്നുപറഞ്ഞ് മലപ്പുറം വേങ്ങരയിലെ നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ചയില്‍ തന്നെ ഫായിസ് ക്രൂരമായി മര്‍ദിച്ചെന്ന് വധു പറഞ്ഞു. തലയിണ മുഖത്തമര്‍ത്തി കൊല്ലാന്‍ നോക്കി. പുറത്തു പറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. ഫായിസ് മര്‍ദിക്കുമ്പോള്‍ വീട്ടുകാര്‍ നോക്കി നിന്നെന്നും ഇരുപതുകാരിയായ നവവധു പറഞ്ഞു. സംശയ രോഗവും കൂടുതല്‍ സ്ത്രീധനം ചോദിച്ചുമായിരുന്നു മര്‍ദനം. കഴിഞ്ഞ ദിവസം പരാതി നല്‍കിയിട്ടും ഭര്‍ത്താവിനെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് കാണിച്ച് രംഗത്തെത്തിയിരുന്നു.

Read Also: ഷൂ ധരിച്ച് ക്ലാസിലേയ്ക്ക് വന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം

പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടും ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് ശക്തമായ നടപടി എടുത്തിട്ടില്ല. പ്രതിയായ മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസില്‍ നിന്നും നീതി കിട്ടാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

2024 മെയ് 2 നായിരുന്നു ഇരുവരുടേയും വിവാഹം. മര്‍ദനം രൂക്ഷമായപ്പോള്‍ മെയ് 22 ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. മെയ് 23 ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും ഫായിസിനെ അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭര്‍തൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളുമാണ്. മലപ്പുറം വനിത പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ അന്വേഷിക്കുന്നത് വേങ്ങര പൊലീസാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button