ThrissurLatest NewsKeralaNews

കോവിഡ് ഭീതിയിൽ തൃശ്ശൂർ പോലീസ് അക്കാദമി: 30 പോലീസുകാര്‍ രോഗികൾ, പരിശീലനം നിർത്തിവച്ചു

തൃശ്ശൂർ: തൃശ്ശൂർ പോലീസ് അക്കാദമിയിൽ കോവിഡ് ഭീതി പടരുന്നു. 30 പോലീസുകാര്‍ക്കാണ് ഇതിനോടകം തന്നെ ക്യാമ്പിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പരിശീലനം അവസാനിപ്പിച്ച് കടുത്ത ജാഗ്രതയാണ് ക്യാമ്പിൽ തുടരുന്നത്.

Also Read:‘പേര് ഹൈടെക് അംഗൻവാടി’, എന്നിട്ട് പേരിന് പോലും വൈദ്യുതിയില്ല, ടിവിയില്ല: ദുരിതത്തിലായി കുരുന്നുകൾ

അതേസമയം, സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. 1,270 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വീണ്ടും ജാഗ്രതകൾ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. തൃശൂര്‍ പൊലീസ് അക്കാദമിയിലെ 30 പൊലീസുകാര്‍ക്കിടയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button