ഗുജറാത്ത്: രാജ്യത്ത് ‘പി.എം. ശ്രീ സ്കൂളുകൾ’ സ്ഥാപിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകൾ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പരീക്ഷണ ശാലയായിരിക്കും ഈ സ്കൂളുകളെന്നും മന്ത്രി പറഞ്ഞു.
ഗുജറാത്തിൽ നടന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് ധർമേന്ദ്ര പ്രധാൻ ഇക്കാര്യം അറിയിച്ചത്. ഒരു വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയായി രാജ്യത്തെ മാറ്റുന്നതിനുള്ള അടിത്തറ സ്കൂൾ വിദ്യാഭ്യാസമാണെന്നും ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് പൂർണ്ണമായും സജ്ജമായ ‘പി.എം. ശ്രീ സ്കൂളുകൾ’ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാരെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കൊലചെയ്യപ്പെടുന്നതിന് മുന്‍പ് ഹെന ഏറ്റുവാങ്ങിയത് ക്രൂരമര്‍ദ്ദനം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
21-ാം നൂറ്റാണ്ടിലെ അറിവിൽ നിന്നും വൈദഗ്ധ്യത്തിൽ നിന്നും നമ്മുടെ പുതിയ തലമുറയെ മാറ്റിനിർത്താൻ കഴിയില്ലെന്നും അതിനാൽ, ‘പി.എം. ശ്രീ സ്കൂൾ’ നടപ്പാക്കുന്നതിലൂടെ ഒരു ഭാവി മാതൃക സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Post Your Comments