ആലപ്പുഴ: കൊലചെയ്യപ്പെടുന്നതിന് മുന്‍പ് ഹെന ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഹെനയുടെ ശരീരത്തിലും തലയിലുമായി നിരവധി പരിക്കുകളാണ് ഉള്ളതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നും വ്യക്തമാകുന്നത്. പല മുറിവുകള്‍ക്കും ദിവസങ്ങളോളം പഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Read Also: അനധികൃത മദ്യവിൽപ്പന നടത്തിയാൾ പിടിയിൽ
ശരീരത്തില്‍ 16ഉം തലയ്ക്കുള്ളില്‍ 14ഉം മുറിവുകളാണ് ഉള്ളത്. മരണ ദിവസം ഹെനയെ ഭര്‍ത്താവ് അപ്പുക്കുട്ടന് കഴുത്തിന് കുത്തിപ്പിടിച്ച് തല ഭിത്തിയില്‍ ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയോട്ടിയ്ക്ക് ക്ഷതമുണ്ട്. രണ്ടാഴ്ചയോളം ക്രൂരമായ മര്‍ദ്ദനത്തിനും പീഡനത്തിനുമാണ് ഹെന ഇരയായത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.
മെയ് 26നാണ് ഹെനയെ അപ്പുക്കുട്ടന് കഴുത്തു ഞെരിച്ച് കൊന്നത്. ആറ് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗത്തിന് ഉടമയായിരുന്നു കൊല്ലപ്പെട്ട ഹെന. ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പ്രതി അപ്പുക്കുട്ടന് ഹെനയെ വിവാഹം ചെയ്തത്.
എന്നാല്‍, വിവാഹ ശേഷം ഈ രോഗാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. ഇതേ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. വിവാഹ സമയത്ത് 75 പവന് സ്വര്‍ണാഭരണങ്ങളാണ് ഹെനയ്ക്ക് നല്‍കിയിരുന്നത്. ഇതിനിടെ, രണ്ടാഴ്ച മുന്‍പ് 7 ലക്ഷം രൂപ നല്‍കണമെന്ന് അപ്പുക്കുട്ടന് ഹെനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് നല്കാന് ഹെനയുടെ പിതാവ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇയാള്‍ ഹെനയെ നിരന്തരം മര്‍ദ്ദിക്കുകയായിരുന്നു.
Post Your Comments