ThrissurCOVID 19KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് ക്ലസ്റ്റര്‍: തൃശൂർ പോലീസ് അക്കാദമിയില്‍ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടു. തൃശൂർ പോലീസ് അക്കാദമിയില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. അക്കാദമിയില്‍ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന്, അക്കാദമിയിലെ പരിശീലനം നിർത്തി വെച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം, തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. വ്യാഴാഴ്ച 1,278 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്, 407 രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു.

കോഴിക്കോട് എച്ച്1 എന്‍1 ബാധിച്ച് മരണം, മരിച്ചത് 12 വയസുകാരി

ബുധനാഴ്ച 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. നീണ്ട ഇടവേളക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കോവിഡ് കണക്കുകൾ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button