News

ഐജി പി വിജയൻ ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

1999 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയന്‍

തിരുവനന്തപുരം: മുന്‍ എടിഎസ് തലവന്‍ ഐജി പി വിജയന് സ്ഥാനക്കയറ്റം. പൊലീസ് അക്കാദമി ഡയറക്ടരായാണ് പുതിയ നിയമനം.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ സസ്‌പെന്‍ഷനിലാവുകയും മാസങ്ങളോളം സേനയ്ക്ക് പുറത്തായിരുന്നു വിജയൻ. പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

read also: സംസ്ഥാനത്ത് അതി ശക്തമായ മഴയും തീവ്ര ഇടിമിന്നലും: അതീവ ജാഗ്രത നിര്‍ദേശം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സ്ഥാനക്കയറ്റം നല്‍കിയത്.

സംസ്ഥാനത്ത് 1999 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയന്‍. കളമശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്ബ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ച ഇദ്ദേഹമായിരുന്നു സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button