Latest NewsNewsIndiaBusiness

റേസർപേ: എൽജിബിടിക്യു പങ്കാളികൾക്കും പരിരക്ഷ നൽകും

എൽജിബിടിക്യു പങ്കാളികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുൾപ്പെടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ച് ബിസിനസ് പേയ്മെന്റ് പ്ലാറ്റ്ഫോമായ റേസർപേ. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എൽജിബിടിക്യു പങ്കാളികൾക്കും പരിരക്ഷ ഉറപ്പു വരുത്തും. എൽജിബിടിക്യു പങ്കാളികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുൾപ്പെടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

റേസർപേ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ജീവനക്കാരുടെ കുടുംബങ്ങൾക്കൊപ്പം തന്നെ എൽജിബിടിക്യു പങ്കാളികൾ ഉണ്ടെങ്കിൽ അവർക്കും ലിവിംഗ് ടുഗെതർ ആയി ജീവിക്കുന്ന പങ്കാളികൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകും.

Also Read: വവ്വാൽ കടിച്ച പഴം കഴിക്കരുത്: അധ്യായന വർഷത്തിൽ കുരുന്നുകൾക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

എൽജിബിടിക്യു ജീവനക്കാർക്കും പങ്കാളികൾക്കും ലിംഗമാറ്റ ശസ്ത്രക്രിയ, വന്ധ്യതാ ചികിത്സ, പ്രത്യേക സാഹചര്യങ്ങളിൽ ആയുർവേദ ചികിത്സ, വിധവ ആനുകൂല്യങ്ങൾ എന്നിവയാണ് റേസർപേ ഇൻഷുറൻസ് പരിരക്ഷയിലെ മാറ്റങ്ങൾ. കൂടാതെ, പ്രസവാനന്തരം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് മെറ്റേണിറ്റി ബെനിഫിറ്റ് കവർ എന്ന പേരിൽ നൽകുന്ന പരിരക്ഷ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button