KeralaLatest NewsNews

വവ്വാൽ കടിച്ച പഴം കഴിക്കരുത്: അധ്യായന വർഷത്തിൽ കുരുന്നുകൾക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

42 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് എത്തിയത്.

തിരുവനന്തപുരം: പുതിയ അധ്യായന വർഷത്തിൽ കുരുന്നുകൾക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണന്നും വൃത്തിയുള്ള മാസ്ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സ്കൂളിലേക്ക് വരുന്ന വഴിയിൽ കിളികളോ, വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണ് കിടന്ന് കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്നും ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Read Also: അമിതവണ്ണം കുറയ്ക്കാൻ കരിക്കിന്‍വെള്ളം

അതേസമയം, സ്‌കൂളിൽ അധ്യാപകക്ഷാമം രൂക്ഷമാണെന്ന മാധ്യമപ്രചാരണം കെട്ടുകഥയാണെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മെയ്‌ 31ന്‌ വിരമിക്കുന്നവർക്കു പകരം താൽക്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും വിരമിക്കൽ ഒഴിവുകൾ നികത്തേണ്ടത്‌ പി.എസ്‌.സിയാണെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകളെന്നും മന്ത്രി പറഞ്ഞു. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button