ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ഫെഡറൽ ബാങ്കും എജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസും സംയുക്തമായി ചേർന്നാണ് പുതിയ ഇൻഷുറൻസ് പദ്ധതിയായ പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാനിന് രൂപം നൽകിയിരിക്കുന്നത്. സമ്പാദ്യത്തിനൊപ്പം ജീവിത സുരക്ഷ ഉറപ്പുവരുത്തുക എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാനിലൂടെ കുടുംബത്തെ സുരക്ഷിതമാക്കാനും, വരുമാനം സൃഷ്ടിക്കാനും കഴിയുന്നതാണ്.
ഫെഡറൽ ബാങ്കിന്റെ ഇടപാടുകാർക്കായി മാത്രമായാണ് പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പോളിസി കാലയളവിൽ പോളിസി ഉടമയ്ക്ക് പങ്കാളിയെ ഉൾപ്പെടുത്താൻ അവസരം ലഭിക്കുന്നതാണ്. കൂടാതെ, പോളിസിയുടെ കാലാവധി പൂർത്തിയാകുന്നതോടെ പ്രീമിയം അലോക്കേഷൻ ചാർജ് ഉൾപ്പെടെയുള്ള എല്ലാ ചാർജുകളും തിരികെ നൽകുക തുടങ്ങിയ സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദീർഘകാലത്തേക്ക് സമ്പാദ്യശീലം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാൻ.
Post Your Comments