ന്യൂ ജീവൻ പ്ലാനിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ജനുവരി 5- ന് പ്രാബല്യത്തിൽ വരുന്ന വിധമാണ് പ്ലാനുകൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ, ഉയർന്ന പർച്ചേസിന് കൂടുതൽ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭ്യമാക്കുക. പർച്ചേസ് വിലയും ഡിഫർമെന്റ് കാലാവധിയും കണക്കാക്കുമ്പോൾ, 1,000 രൂപയ്ക്ക് 3 രൂപ മുതൽ 9.75 രൂപ വരെയാണ് പുതുക്കിയ ആനുകൂല്യം ലഭിക്കുന്നത്.
നിക്ഷേപകർക്ക് ഈ സിംഗിൾ പ്രീമിയം പ്ലാനിൽ സിംഗിൾ ലൈഫ് അല്ലെങ്കിൽ, ജോയിന്റ് ലൈഫ് ഡിഫറഡ് ആന്വിറ്റി പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. പ്രധാനമായും ഭാവിയിൽ സ്ഥിര വരുമാനം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്കും, ശമ്പളാടിസ്ഥാനത്തിൽ ജോലിയോ സ്വയംതൊഴിലോ ചെയ്യുന്നവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ പ്ലാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. കൂടാതെ, പോളിസിയുടെ തുടക്കത്തിൽ തന്നെ ആന്വിറ്റി നിരക്കുകൾ ഉറപ്പുനൽകുന്നുണ്ടെന്ന പ്രത്യേകതയും ഈ പ്ലാനിന് ഉണ്ട്.
Also Read: മന്ത്രവാദത്തിനിടെ യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
Post Your Comments