![](/wp-content/uploads/2022/06/are.jpg)
പെരുമ്പാവൂർ: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗോൺ നിജൂരിയ സ്വദേശി ഖെയ്റൂൾ ഇസ്ലാമിനെയാണ് (26) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാൾ താമസിക്കുന്ന അല്ലപ്രയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ഏഴു പായ്ക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
Read Also : ലഖിംപൂര്‍ ഖേരി കൊലക്കേസ്: സാക്ഷിയെ വെടിവെച്ചു കൊല്ലാൻ ശ്രമം
ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ മാരായ റിൻസ് എം.തോമസ്, ജോസി.എം.ജോൺസൺ, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒ അഷ്റഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Post Your Comments