Latest NewsNewsIndia

ലഖിംപൂര്‍ ഖേരി കൊലക്കേസ്: സാക്ഷിയെ വെടിവെച്ചു കൊല്ലാൻ ശ്രമം

ലഖിംപൂര്‍: ലഖിംപൂര്‍ ഖേരി കേസിലെ പ്രധാന സാക്ഷിയെ വെടിവെച്ചു കൊല്ലാൻ ശ്രമം. ദിൽബാഗ് സിങ്ങിനെയാണ് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചത്. ഭാരതീയ കിസാൻ യൂണിയൻ നേതാവാണ് ഇദ്ദേഹം. തനിക്കു നേരെ രണ്ട് അജ്ഞാതരാണ് വെടിയുതിർത്തതെന്ന് ദിൽബാഗ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി അലിഗഡ് മുഡ റോഡിൽ നിന്ന് അദ്ദേഹം വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമികൾ വെടിവെച്ച് കാറിന്റെ ടയർ പഞ്ചറാക്കിയെന്നും കാറിന്റെ ഡോർ തുറക്കാൻ സാധിക്കാതെ വന്നപ്പോൾ തനിക്ക് നേരെ വെടിയുതിർത്തുവെന്നും ദിൽബാഗ് പറഞ്ഞു. പിന്നീട്, ബൈക്കിൽ കയറി പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

2021 ഒക്ടോബർ മൂന്നിന് 4 കർഷകരും ഒരു പത്രപ്രവർത്തകനും ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന സാക്ഷിയാണ് ദിൽബാഗ്. പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button