Latest NewsIndiaNews

സോണിയ ഗാന്ധിയും രാഹുലും ചോദ്യം ചെയ്യലിന് ഹാജരാകണം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍, അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് കേസ്

ന്യൂഡല്‍ഹി: ദേശീയ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. നാഷ്ണല്‍ ഹെറാള്‍ഡ് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ജവഹര്‍ലാല്‍ നെഹ്‌റു 1937ല്‍ സ്ഥാപിച്ച നാഷ്ണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍, അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് കേസ്.

അതേസമയം, സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കോടികളുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍ കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായ കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്ന് സുബ്രഹ്‌മണ്യ സ്വാമി ആരോപിച്ചു.

ഇതിനുപിന്നാലെ, ഇ.ഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കളിപ്പാവകളായ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പേടിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി ആരോപിച്ചു. 2015ല്‍ ഇ.ഡി കേസ് അവസാനിപ്പിച്ചതാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റുകയും പുതിയ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി കേസ് പുന:രാരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ നിന്ന്, ശ്രദ്ധതിരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്നും സിങ്വി ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button